ശൈവ വെള്ളാള സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ; റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് എകെ ബാലന്‍

കമ്മീഷന്‍ ഇവ പരിശോധിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.

തിരുവനന്തപുരം: ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി ശശിധരനും കമ്മീഷന്‍ അംഗം ഡോ. എവി ജോര്‍ജ്ജും ചേംബറിലെത്തി നല്‍കിയത് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നോക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള സമുദായം പിന്നോക്കവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടുവെന്ന് മന്ത്രി കുറിച്ചു. ഇതേ തുടര്‍ന്നാണ് ഈ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശശിധരനും കമ്മീഷന്‍ അംഗം ഡോ. എ.വി. ജോര്‍ജ്ജും ചേംബറിലെത്തി നല്‍കി.

ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നോക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരക്കുള വെള്ളാള, കര്‍ക്കാര്‍ത്ത വെളളാള, ചോയിയ വെള്ളാള, പിള്ളൈ) സമുദായം പിന്നോക്കവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഈ സമുദായത്തെ ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Exit mobile version