ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50 ശതമാനം വില വര്‍ധിക്കും

ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്താനാണ് യുഎഇ കാബിനറ്റിന്റെ പുതിയ തീരുമാനം

ദമ്മാം: യുഎഇയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50 ശതമാനം വില വര്‍ധിക്കും. സെലക്ടിവ് ടാക്‌സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്താനാണ് യുഎഇ കാബിനറ്റിന്റെ പുതിയ തീരുമാനം.

സെലക്ടിവ് ടാക്‌സ് ഏര്‍പ്പെടുത്തി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വേണ്ടി ജിസിസി രാജ്യങ്ങള്‍ കൂട്ടായി സ്വീകരിച്ച നയത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. പഞ്ചസാരയോ മറ്റു പാനീയമോ പൊടിയോ ദ്രവരൂപത്തിലുള്ള സത്തോ ഉപയോഗിച്ചുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും 50 ശതമാനം നികുതി വര്‍ധിക്കുമെന്ന് സൗദി സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.

അതേസമയം ഇലക്ട്രോണിക് സ്മോകിങ് ഉപകരണങ്ങള്‍ക്ക് നികുതി ഇരട്ടിയാക്കും. പുകയില അടങ്ങിയതോ അല്ലാത്തതോ ആണെങ്കിലും വില വര്‍ധിക്കും. 2020 ജനുവരി മുതല്‍ നികുതി വര്‍ധിക്കുന്ന സാധനങ്ങളുടെ എണ്ണം കൂട്ടാനും യുഎഇ കാബിനറ്റ് തീരുമാനിച്ചു.

Exit mobile version