ചിത്രീകരണത്തിനിടെ യുവനടിക്ക് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണ നടിയുടെ നില ഗുരുതരം. യുവനടി ഗഹന വസിഷ്ടിനയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹിന്ദി, തെലുങ്ക് സിനിമകളിലെ അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

മലാഡിലുള്ള രക്ഷ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗഹനയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗഹനയുടെ പരിചരണമെന്നും ഏറെ ഗുരുതരമാണ് നിലവിലെ സ്ഥിതിയെന്നും ഡോക്ടര്‍ പറയുന്നു.

Exit mobile version