വിവാഹദിവസം തക്കാളി ആഭരണം ധരിച്ച് വേദിയിലെത്തി; കാരണം വ്യക്തമാക്കി വധു; അഭിനന്ദനം അറിയിച്ച് സമൂഹമാധ്യമങ്ങള്‍, വീഡിയോ

പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിനിയാണ് തക്കാളി കൊണ്ട് തയാറാക്കിയ മാല, കമ്മല്‍, വളകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ധരിച്ച് വിവാഹ വേദിയില്‍ എത്തിയത്

ലാഹോര്‍: വിവാഹം എങ്ങനെ വ്യത്യസ്ഥമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. വസ്ത്രം കൊണ്ടും ആഭരണങ്ങള്‍ കൊണ്ടും ഒരുക്കങ്ങള്‍ കൊണ്ടും വ്യത്യസ്ഥത കൊണ്ടു വരാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ വിവാഹത്തിന് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ചിന്തിച്ച ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിവാഹത്തിന് സ്വര്‍ണ്ണത്തിനു പകരം തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച യുവതിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിനിയാണ് തക്കാളി കൊണ്ട് തയാറാക്കിയ മാല, കമ്മല്‍, വളകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ധരിച്ച് വിവാഹ വേദിയില്‍ എത്തിയത്. ഒരു പ്രാദേശിക മാധ്യമത്തിനു വധു വിവാഹ വേദിയില്‍ ഇരുന്ന് കൊണ്ട് തന്നെ നല്‍കുന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അഭിമുഖത്തില്‍ തന്നെ തക്കാളി ആഭരണം ധരിച്ചതിന്റെ കാരണം വ്യക്താമാക്കിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വര്‍ണ്ണത്തിനു പകരം തക്കാളി ഉപയോഗിക്കാന്‍ തീരുമാനിച്ചു എന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ വീഡിയോ വൈറലായതോടെ ഈ വിവാഹം യഥാര്‍ത്ഥ വിവാഹമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു.

വലിയൊരു വിഭാഗം വ്യത്യസ്തമായ തീരുമാനമെടുത്ത വധുവിന് ആശംസകളും അഭിനന്ദനവും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version