കൈക്കൂലി കേസില്‍ പിടിയിലായ 18 പേര്‍ക്ക് ശിക്ഷ വിധിച്ച് സൗദി കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യാവസായികള്‍, വാണിജ്യ സ്ഥാപന നടത്തിപ്പുകാര്‍ തുടങ്ങിയവരുള്‍പ്പെടെ 18 പേര്‍ക്കാണ് ശിക്ഷ വിധിച്ചത്

റിയാദ്: സൗദിയില്‍ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് സൗദി കോടതി ശിക്ഷ വിധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യാവസായികള്‍, വാണിജ്യ സ്ഥാപന നടത്തിപ്പുകാര്‍ തുടങ്ങിയവരുള്‍പ്പെടെ 18 പേര്‍ക്കാണ് ശിക്ഷ വിധിച്ചത്.

55 വര്‍ഷം തടവും 40 ലക്ഷം റിയാല്‍ പിഴയും വരെ ശിക്ഷ ലഭിച്ചവരും ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതി, വഞ്ചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 16 വര്‍ഷത്തെ തടവുശിക്ഷയും വന്‍തുക പിഴയും കൈക്കൂലി കേസില്‍ പിടിയിലായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിച്ചു. ഇയാളുടെ കീഴിലുള്ള ജീവനക്കാരും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തി ഇവര്‍ക്കും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.

Exit mobile version