പതിനെട്ട് വയസിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കാനൊരുങ്ങി സൗദി; നിയമം ഉടന്‍ പ്രാബല്യത്തില്‍

പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ വിവാഹിതരാകുന്നത് വഴി നിരവധി പ്രശ്‌നങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത്

റിയാദ്: പതിനെട്ട് വയസിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കാനൊരുങ്ങി സൗദി. ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ വിവാഹിതരാകുന്നത് വഴി നിരവധി പ്രശ്‌നങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഒപ്പം രാജ്യം അംഗീകരിച്ച അന്താരാഷ്ട്ര ബാലിക സംരക്ഷണ നിയമം പാലിക്കുന്നതിനും നിയമം അനിവാര്യമാണെന്ന് കമ്മീഷന്‍ ചൂണ്ടികാട്ടി.

കുട്ടികളുടെ പരിപാലനത്തിനും ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണ നിയമം മാതാപിതാക്കളെയും പരിപാലകരെയും ഉത്തരവാദികളാക്കുന്നതിനും നിയമം സഹായിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ മതൂഖ് അല്‍ ശരീഫ് വ്യക്തമാക്കി. അതേസമയം പതിനെട്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ നിന്നും തടയുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version