യുഎഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം

രാജ്യത്തെ കടലുകളില്‍ ഏട്ട് അടിവരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്

ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയെതുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി. മോശം കാലവസ്ഥയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഷാര്‍ജ കല്‍ബയില്‍ മഴയും കടുത്ത ഇടിമിന്നലും രൂക്ഷമാണ്. രാജ്യത്തെ കടലുകളില്‍ ഏട്ട് അടിവരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

അബുദാബിയില്‍ റോഡുകളിലെയും പാര്‍ക്കുകളിലേയും സമീപത്തുള്ള മരങ്ങള്‍ ഒടിഞ്ഞു വീണു. ബോര്‍ഡുകള്‍ പൊട്ടി കെട്ടിടങ്ങള്‍ക്ക് താഴെ പാര്‍ക്കുചെയ്ത വാഹനങ്ങളില്‍വീണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അബുദാബി കോര്‍ണിഷ് റോഡ്, മുസഫ റോഡ് എന്നിവിടങ്ങളില്‍ വാഹനം നിരത്തില്‍നിന്ന് പുറത്തേക്ക് തെന്നിമാറി നിരവധി അപകടങ്ങളുണ്ടായി. അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version