എന്‍സിപി-ശിവസേന സഖ്യം; ശരത് പവാറുമായി ഉദ്ദവ് താക്കറെ നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപിക്കരിക്കുന്നതിന്റെ ഭാഗമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നു. മുംബൈയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് ശിവസേന വേഗം കൂട്ടിയത്.

അതെസമയം മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സഖ്യത്തെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇന്നു വൈകുന്നേരം നാലുമണിയോടെ യോഗം ചേരുമെന്നും കോര്‍ കമ്മറ്റി യോഗത്തിനു ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ എന്‍സിപി-ശിവസേനാ സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കാനുള്ള നീക്കത്തെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എതിര്‍ത്തെന്നാണ് സൂചന.

Exit mobile version