സൗദിയില്‍ പാര്‍പ്പിട വാടകയില്‍ കുറവ്

സൗദിയില്‍ പാര്‍പ്പിട വാടകയില്‍ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്

റിയാദ്: സൗദിയില്‍ പാര്‍പ്പിട വാടക കുറയുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 19 ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയിലെ പാര്‍പ്പിട വാടകയില്‍ ഇടിവ് സംഭവിക്കാന്‍ കാരണമെന്ന് അല്‍ റിയാദ് ക്യാപിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ പാര്‍പ്പിട വാടകയില്‍ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, ആഭ്യന്തരോല്‍പാദനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെ 5.2 ശതമാനം മാത്രമാണ് നേടാനയത്. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും താമാസിക്കാമെന്ന ചട്ടം, നിലവിലെ വാടക പ്രതിസന്ധി മറികടക്കാന്‍ സഹായകരമാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നത്.

Exit mobile version