ഭാഗ്യദേവത കടാക്ഷിച്ചു; അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 25 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്

മലയാളിയായ ശ്രീനു ശ്രീധരന് നായരുള്‍പ്പെടെ 25 പേര്‍ ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്

അബുദാബി: അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളികളടക്കം 25 പേര്‍ക്ക്. മലയാളിയായ ശ്രീനു ശ്രീധരന് നായരുള്‍പ്പെടെ 25 പേര്‍ ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അബുദാബിയില്‍ 1500 ദിര്‍ഹത്തിനാണ് (28,876) ഇവര്‍ ജോലി ചെയ്യുന്നത്. 22 പേര്‍ 25 ദിര്‍ഹവും (481 രൂപ) ബാക്കിയുള്ളവര്‍ കൂടുതല്‍ പണമിട്ടാണ് ടിക്കറ്റ് വാങ്ങിയത്.

എന്നാല്‍ ടിക്കറ്റ് എടുക്കുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ലോട്ടറി നറുക്കെടുത്തപ്പോള്‍ ഇവര്‍ക്ക് ഒന്നാം സമ്മാനം അടിക്കുകയായിരുന്നു. 1.5 കോടി ദിര്‍ഹം, ഏകദേശം 28.87 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഇവര്‍ക്ക് ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാന് ശ്രീനുവിനെ വിളിച്ചപ്പോള്‍ ആദ്യം നമ്പര് തെറ്റാണെന്നാണ് മറപടി ലഭിച്ചത്. ഓണ്‍ലൈനിലൂടെ എടുത്ത 098165 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

Exit mobile version