ഒമാന്‍ തീരം ലക്ഷ്യമാക്കി ‘മഹ’; കടല്‍പ്രക്ഷുബ്ധം, ജാഗ്രത

മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

മസ്‌കറ്റ്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ മണിക്കൂറില്‍ 113 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. എന്നാല്‍ റാസല്‍ മദ്‌റക്ക തീരത്തുനിന്ന് 440 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകള്‍ക്ക് സമാന്തരമായാണ് കാറ്റ് സഞ്ചരിക്കുന്നത്.

മഹ തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് യമാന്റെ ഭാഗമായ സൊക്കോത്ര ദ്വീപിന് സമീപത്തെത്തി കാറ്റിന്റെ വേഗതകുറഞ്ഞ് ഇല്ലാകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം വിവിധയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ കടല്‍ തീരങ്ങളില്‍ എട്ട് മീറ്റര്‍ വരെയും ഒമാന്‍ കടലിന്റെ തീരങ്ങളില്‍ മൂന്ന് മീറ്റര്‍ വരെയും തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version