ഒടുവില്‍ സിക്സ് പാക്ക്; ഹൃത്വിക്കിന്റെ കിടിലന്‍ മേക്കോവര്‍ വീഡിയോ

ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ സിനിമയില്‍ വീണ്ടും സജ്ജീവമാവുകയാണ്. ഈ വര്‍ഷം ഹിന്ദിയില്‍ രണ്ട് ചിത്രങ്ങളാണ് ഹൃത്വികിന്റേതായി പുറത്തിറങ്ങിയത്. രണ്ടും ഹിറ്റ് ചിത്രങ്ങളായിരുന്നു.

താരത്തിന്റെ പുതിയ ചിത്രത്തിന്റെ മേക്ക് ഓവര്‍ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
പറയുന്നത് പോലെ നിസ്സാരമല്ല ഈ മാറ്റമെന്ന് ഹൃത്വിക് തന്നെ പുറത്ത് വിട്ട മേക്ക് ഓവര്‍ വീഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാകും. ഒടുവിലായി പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയത്തോടെ മുന്നേറുമ്പോഴാണ് ചിത്രത്തിന്റെ മേക്ക് ഓവര്‍ വീഡിയോ പുറത്തുവന്നത്.

രണ്ട് മാസത്തെ കഠിനമായ വ്യായാമമുറകളിലൂടെ കടന്നു പോവുന്ന ഹൃത്വിക് റോഷനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. തന്റെ ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു വാര്‍ സിനിമയുടെ പൂര്‍ത്തീകരണമെന്ന് താരം പറയുന്നു. സൂപ്പര്‍ 30 ന് ശേഷം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയിരുന്നു. ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതും വലിയ വെല്ലുവിളിയായിരുന്നു.

രണ്ട് മാസങ്ങള്‍ കൊണ്ടാണ് ഹൃത്വിക് റോഷന്‍ തന്റെ കൊഴുപ്പടിഞ്ഞ ശരീരം സിക്‌സ് പാക്കിലേക്ക് മാറ്റികൊണ്ട് വന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് താരം തന്റെ മേക്കോവറിന്റെ രസകരമായ വീഡിയോ പുറത്ത് വിട്ടത്.

Exit mobile version