പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മമതാ ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തും

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് മമതയുടെ കൂടിക്കാഴ്ച.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തും. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് മമതയുടെ കൂടിക്കാഴ്ച. അതേസമയം ശാരദ ചിട്ടിതട്ടിപ്പു കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ്.

എന്നാല്‍ സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭരണപരമായ പതിവു കൂടിക്കാഴ്ചയാണിതെന്നും മമതാ പ്രതികരിച്ചു. ബാങ്ക് ലയനവും ബിഎസ്എന്എല്ലിലെ ശമ്പള പ്രശ്‌നങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ചര്‍ച്ചയാകും. ഇന്ന് വൈകീട്ട് നാലരയ്ക്കാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മമത സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നു. ഇക്കാര്യവും മോഡിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായേക്കും എന്ന് സൂചനയുണ്ട്.

Exit mobile version