പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് കലര്‍ത്തിയ സംസം വെള്ളം കൊണ്ട് വിശുദ്ധ കഅ്ബാലയം കഴുകി

സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി

മക്ക: മക്കയില്‍ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍വശം കഴുകിയത്. സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി.

മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ മുഹമ്മദ് ബിന്‍ സ്വാലിഹ് ബിന്തന്‍, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ ഹിശാം അല്‍ഫാലിഹ് എന്നിവരും മന്ത്രിമാരും നയതതന്ത്ര പ്രതിനിധികളും വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരും സര്‍ക്കാര്‍ വകുപ്പ് മേധാവികളും വിശിഷ്ട വ്യക്തികളും ഇന്ത്യന്‍ സ്ഥാനപതി ഔസാഫ് സയ്യിദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, വ്യവസായി എംഎയൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version