മോഡിയുടെ ജന്മദിനം ആഘോഷമാക്കാന്‍ 700 അടിയും 7000 കിലോ തൂക്കമുള്ള കേക്ക് ഒരുങ്ങി

കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി ചെയ്യുന്ന ഒരു പതിവ് പ്രവര്‍ത്തിയാണ് മോഡിയുടെ ജന്മദിനത്തില്‍ വലിയ കേക്ക് മുറിക്കുന്നത്

സൂറത്ത്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 69-ാം പിറന്നാള്‍. മോഡിയുടെ ജന്മദിനം ആഘോഷമാക്കാന്‍ പതിവുപോലെ ഗുജറാത്തിലെ സൂറത്തിലുള്ള ബേക്കറികളും ഒരുങ്ങി കഴിഞ്ഞു. ഇത്തവ 700അടി നീളവും 7000 കിലോ ഭാരമുള്ള കൂറ്റന്‍ കേക്കാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി ചെയ്യുന്ന ഒരു പതിവ് പ്രവര്‍ത്തിയാണ് മോഡിയുടെ ജന്മദിനത്തില്‍ വലിയ കേക്ക് മുറിക്കുന്നത്.

അതേസമയം 370 സ്‌കൂളികളിലെ 12,000 ആദിവാസി കുട്ടികള്‍ക്ക് ബേക്കറി ഉടമകള്‍ പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാശ്മീരിന്റെ പ്രത്യേക അവകാശമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പ്രതീകമായാണ് 370 സ്‌കൂളുകളില്‍ ഭക്ഷണപൊതി നല്‍കാന്‍ തീരുമാനിച്ചതെന്ന് സൂറത്തിലെ അതുല്‍ ബേക്കറി ഉടമ അറിയിച്ചു.

അതേസമയം 700 അടിയും 7000 കിലോ തൂക്കം വരുന്ന കേക്ക് നിര്‍മ്മിച്ചത് അഴിമതിക്കെതിരെയുള്ള പ്രതീകമായാണെന്ന് ബ്രെഡ്‌ലൈനര്‍ കമ്പനി അറിയിച്ചു. സര്‍സാന കണ്‍വെന്‍ഷന്‍ സെന്ററിലാണ് കൂറ്റന്‍ കേക്ക് നിര്‍മ്മിക്കുന്നത്. 700 പേര്‍ ചേര്‍ന്നാണ് ഈ കൂറ്റന്‍ കേക്ക് മുറിക്കുന്നതെന്ന് ബ്രെഡ്‌ലൈനര്‍ കമ്പനി മേധാവി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

‘അഴിമതി മുക്ത ഇന്ത്യ’ എന്ന ആശയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന അനേകം പേരെ സെപ്റ്റംബര്‍ 17 ലെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതായും ബ്രെഡ്‌ലൈനര്‍ കമ്പനി വ്യക്തമാക്കി. മോഡിയുടെ ജന്മദിനമായ ഇന്ന് വൈകീട്ട് നാലിനാണ് കൂറ്റന്‍ കേക്ക് മുറിക്കുന്നതെന്ന് ബ്രെഡ്‌ലൈനര്‍ കമ്പനി അറിയിച്ചു.

Exit mobile version