മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടി; ഗായകനെതിരെ മുത്തലാഖ് കേസ്

ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

കോഴിക്കോട്: കോഴിക്കോട് ഒളിച്ചോടിപോയി താമസിച്ച സംഭവത്തില്‍ യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു. ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവര്‍ക്കും കുഞ്ഞുങ്ങളടങ്ങുന്ന കുടുംബമുണ്ട്. ഷമ്മാസ് തന്റെ കുഞ്ഞുങ്ങളെയും ഭാര്യയും ഉപേക്ഷിച്ച് ഒരു കുഞ്ഞിന്റെ അമ്മയും ഭാര്യയുമായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് പോയത്.

ഷമ്മാസിനെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് 30ന് ഇയാളുടെ ഭാര്യ ബാലുശ്ശേരി പോലീസ് സേ്റ്റഷനില്‍ പരാതി നല്‍കി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്ലളം സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗായകനും യുവതിയും കൊട്ടാരക്കര ഭാഗത്ത് ഒളിച്ചുതാമസിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസ് കേസെടുത്തു.

മാലങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ വീട്ടില്‍ ഗാനമേളയ്ക്കിടെയാണ് ഷമ്മാസ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണിലൂടെ കൂടുതല്‍ അടുത്ത് ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. തുടര്‍നാനണ് ഇരുവരും ഒളിച്ചാടാന്‍ തീരുമാനിച്ചത്. ഗായകനായ ഷമ്മാസ് കിനാലൂരിനെതിരെയാണ് മുത്തലാഖ് നിയമപ്രകാരം കേസെടുത്തു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുവെന്ന പരാതിയെ തുടര്ന്ന് ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെ കേസെടുത്തു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

Exit mobile version