പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മാവേലി ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്

തിരുവനന്തപുരം: റെയില്‍ പാളത്തില്‍ വിള്ളല്‍. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഓണാവധിയായതിനാല്‍ ട്രെയിനുകളിലെല്ലം തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പുനഃസ്ഥപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Exit mobile version