യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയ കാലാവസ്ഥ; മുന്നറിയിപ്പുമായി അധികൃതര്‍

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്

അബുദാബി: കഴിഞ്ഞ ദിവസം യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയ കാലവസ്ഥയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്.

ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞതെന്നും മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുണ്ടെവന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

Exit mobile version