ശക്തമായ മഴയും കാറ്റും; യുഎഇയില്‍ കനത്ത ജാഗ്രത നിര്‍ദേശം

വെള്ളിയാഴ്ചയോടെ ദുബായില്‍ ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും വീശി

അബുദാബി: യുഎഇയിലില്‍ വിവിധ ഭാഗങ്ങളില്‍ വരുന്ന ദിവസങ്ങളിലും ശക്തമായ മഴയും പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ചയോടെ ദുബായില്‍ ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും വീശി.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്ക് ദുബായ് പോലീസ് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്കും പൊതുജനങ്ങളും കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Exit mobile version