ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് ഒഴുക്കില്‍പ്പെട്ട് 25കാരനെ കാണാതായി.
ചേളാരി സ്വദേശിയായ ഉണ്ണി ആണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

അതേസമയം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ഛ സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം.

Exit mobile version