മലയാളത്തിന്റെ പ്രിയനടന്‍ ടൊവീനോ സംവിധായകനാകുന്നു!

സലീം അഹമ്മദിന്റെ നാലാമത്തെ ചിത്രമാണ് 'ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടു'

മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയതാരം ടൊവീനോ തോമസ് സംവിധായക വേഷത്തില്‍ എത്തുന്നു. വില്ലനായി തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍ നിര നായകനായി മാറിയ താരമാണ് ടൊവിനോ. ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലാണ് ടൊവിനോ സംവിധായക വേഷത്തിലെത്തുന്നത്. ആദാമിന്റെ മകന്‍ അബു, പത്തേമാരി എന്നീ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സലീം അഹമ്മദിന്റെ നാലാമത്തെ ചിത്രമാണ് ‘ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടു’. ലൊസാഞ്ചല്‍സ്, കാനഡ, ബോംബെ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സലീം അഹമ്മദ് തന്നെയാണ്.

ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു അമ്പാട്ടാണ്. ബിജിബാല്‍ സംഗീതം നല്‍കുന്ന സിനിമയുടെ സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് റസൂല്‍ പൂക്കുട്ടിയാണ്. അനു സിത്താര, മാലാ പാര്‍വതി, സിദ്ധിഖ്, സലിംകുമാര്‍, ലാല്‍, അപ്പാനി ശരത്, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, കവിതാ നായര്‍, അനു ജോസഫ്, ദിനേശ് പ്രഭാകര്‍, ബാബു ജോസ്, വെട്ടുകിളി പ്രകാശ്, നിക്കി അലോസ്‌കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Exit mobile version