ഫൈറ്റ് സീനുകളും ഇമോഷന്‍സുകളും ഉള്ള ചിത്രങ്ങള്‍ വേറെയുണ്ട്, ലിപ് ലോക്കിനെ മാത്രം എടുത്ത് ഉയര്‍ത്ത് വിമര്‍ശിക്കുന്നത് തെറ്റ്, ആ രംഗങ്ങളില്‍ അസ്വസ്ഥരാകുന്നവരുടേത് ആണ് യഥാര്‍ത്ഥ കപട സദാചാരം; ടൊവീനോ തോമസ്

ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്.

ലിപ് ലോക്ക് എന്നു പറയുമ്പോഴേ മലയാളികള്‍ ഉടനെ എടുത്ത് പറയും ടൊവീനോ തോമസ് എന്ന്. ഈ നിലപാടിനെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ നടന്‍ ടൊവീനോ തോമസ്. താന്‍ ചെയ്ത നിരവധി ചിത്രങ്ങളില്‍ ഫൈറ്റുകളും, ഇമോഷന്‍സും ഉണ്ട് അവയൊന്നും കാണാതെ ആ രംഗങ്ങളെ മത്രം ഉയര്‍ത്തിപ്പിടിച്ച് വിമര്‍ശിക്കുന്നവരുടേതാണ് യഥാര്‍ത്ഥ കപട സദാചാരമെന്ന് താരം തുറന്നടിച്ചു.

ഒരു നായകന്‍ വില്ലനെ അടിച്ചും ഇടിച്ചും വെട്ടിയും ഒക്കെ കൊല്ലുന്നത് കൈയ്യടിയോടെ ഏറ്റുവാങ്ങുന്ന പ്രേക്ഷകര്‍ക്ക്, ഒരു നായകന്‍ നായികയെ ചുംബിക്കുന്ന സീന്‍ കാണുമ്പോഴേക്കും അത് കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റാത്തതാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും പറയുന്നത് ശരിയാണോയെന്നും താരം ചോദിക്കുന്നു. ”ഒരു 25 സിനിമയിലെങ്കിലും ഞാന്‍ അഭിനയിച്ചു. ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്. ആളുകള്‍ ഇതിനെ ഇത്രയ്ക്കു ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ.

മറ്റു സിനിമകളിലൊക്കെ ഫൈറ്റും, ഇമോഷനും ഒക്കെ ഉള്ളതുപോലെ ഇതും ‘എക്സപ്രെഷന്‍ ഓഫ് ലൗ’ ആയി കണ്ടാല്‍ പോരെയെന്നും ടോവിനോ ചോദിക്കുന്നു. ഒരു കഥാപാത്രം ആവശ്യപ്പെടുന്നതു കൊണ്ട് മാത്രമാണ് അത് ചെയ്യുന്നത്. അല്ലാതെ സിനിമയെ കുറച്ച് സ്പൈസി ആക്കാം എന്ന് വിചാരിച്ചിട്ടൊന്നും ഉമ്മ ഒരു സിനിമയിലും കൂട്ടിച്ചേര്‍ക്കുന്നതല്ല. ടൊവീനോ പറയുന്നു.

ലിപ്ലോക് സീന്‍ അവിടെ ഇല്ലാതെ ഒന്നു ചിന്തിച്ചു നോക്കിയാല്‍ എന്തായിരിക്കും? ആ സിനിമയുടെ പൂര്‍ണതയ്ക്കു വേണ്ടി അങ്ങനെ ചെയ്യണ്ടേ? നായകന്‍ വില്ലനെ കൊല്ലുമ്പോള്‍ ആണ് ആള്‍ക്കാര്‍ക്ക് സിനിമ പൂര്‍ത്തീകരിച്ചതായി തോന്നുന്നത്. പ്രണയത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ചുംബനം എന്നു മനസ്സിലാക്കിയാല്‍ പോരെ? ടോവിനോ ആരാഞ്ഞു.

Exit mobile version