പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലേക്ക്; തിരിച്ച് വരവ് ‘വൈറസി’ലൂടെ

ചലച്ചിത്ര താരം ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹ ശേഷം സിനിമാ ലോകത്ത് നിന്ന് മാറിനിന്ന പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലേക്ക്. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണ്ണിമ വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലാണ് വൈറസിന്റെ ചിത്രീകരണം നടക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രമ്യ നമ്പീശന്‍, അസിഫ് അലി, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

വിവാഹ ശേഷം സിനിമ ലോകത്ത് നിന്ന് മാറി നിന്നെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതാരികയായി പൂര്‍ണ്ണിമ തിളങ്ങി. അതോടൊപ്പം ഫാഷന്‍ ഡിസൈനിങ് രംഗത്തും പൂര്‍ണ്ണിമ ശ്രദ്ധ നേടി.

Exit mobile version