മുലയൂട്ടുന്ന അമ്മമാര്‍ക്ക് കഴിക്കാന്‍ എട്ടുതരം പഴങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക ഭക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ് കാരണം ഇത്തരം ഭക്ഷണങ്ങല്‍ മുലപ്പാല്‍ വര്‍ധിപ്പിക്കാനും അമ്മമാരുടെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നതിനെപ്പറ്റി വലിയ അറിവ് ഉണ്ടാകില്ല.

മുലയൂട്ടുന്ന അമ്മമാരുടെ ആരൊഗ്യത്തിനും പാലു വര്‍ധിപ്പിക്കാനും പപ്പായ, ആപ്രിക്കോട്ട്, സ്‌ട്രോബെറി, വാഴപ്പഴം എന്നിങ്ങനെയുളള എട്ട് പഴങ്ങള്‍ സഹായിക്കും.

ബ്ലുബെറി

ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണിത്. ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ എ, കെ, പൊട്ടാസ്യം, കാല്‍സ്യം എന്നിവക്ക് പുറമെ ഇവയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സും അടങ്ങിയിരിക്കുന്നു. കാന്റലൂപ് അല്ലെങ്കില്‍ മധുരമുള്ള മത്തങ്ങ ധാരാളം വൈറ്റമിനുകളും ധാതുക്കളും നല്‍കുന്ന ഒരു ഫലമാണ്. ഇത് ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഫ്രൂട്ട് സലാഡിലുള്‍പ്പെടുത്തി ഇത് കഴിക്കാവുന്നതാണ്.

സപ്പോട്ട

മുലയൂട്ടുന്നത് അമ്മക്ക് ക്ഷീണമുണ്ടാക്കുന്ന ഒരു ജോലിയാണ്. ആ സമയത്ത് അമ്മക്ക് ധാരാളം ഊര്‍ജ്ജം വേണം. ക്ഷീണം കൂടിയാല്‍ അമ്മക്ക് മനംപുരട്ടല്‍, ഛര്‍ദ്ദി, തലകറക്കം എന്നിവയുണ്ടാകാം. ചിക്കു അമ്മക്ക് ധാരാളം ഊര്‍ജ്ജം നല്‍കുന്നു.

വാഴപ്പഴം

ഇത് ശരീരത്തിലെ ഫോളിക്ക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ധാരാളം വൈറ്റമിനും ധാതുക്കളും അടങ്ങിയിരിക്കുന്നു. വാഴപ്പഴം മുലയൂട്ടുന്ന അമ്മക്ക് ശക്തി പകരുന്നു.

സ്‌ട്രോബെറി

സ്‌ട്രോബറിയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ വൈറ്റമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായടങ്ങിയിരിക്കുന്നു. സ്‌ട്രോബെറി ചിലപ്പോഴൊക്കെ അലര്‍ജിയുണ്ടാക്കുന്ന ഒരു പഴമാണ്. വീട്ടില്‍ ആര്‍ക്കെങ്കിലും സ്‌ട്രോബെറി കൊണ്ട് അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുമായി സംസാരിച്ചിട്ടു മാത്രമെ സ്‌ട്രോബെറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അലര്‍ജിയുള്ള അമ്മ സ്‌ട്രോബെറി കഴിച്ചാല്‍ അത് മുലപ്പാലിലൂടെ കുഞ്ഞിനു ദോഷം ചെയ്യും.

ആപ്രിക്കോട്ട്

ഇതില്‍ വൈറ്റമിന്‍ സി, എ എന്നിവ കൂടാതെ ധാരാളം പൊട്ടാസ്യം, കാല്‍സ്യം എന്നിവയടങ്ങിയിരിക്കുന്നു. ഇതിനു പുറമെ ആപ്രിക്കോട്ടില്‍ ധാരാളം ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്നു. ഇത് മുലയൂട്ടുന്ന അമ്മമാരില്‍ ധാരാളം മുലപ്പാലുണ്ടാവാന്‍ സഹായിക്കുന്നു.

പപ്പായ

പച്ച പപ്പായ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പഴമാണ്. പപ്പായ പഴുക്കുന്നതിനു മുന്‍പ് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതിലടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ എ,ഇ,സി, ബി എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍. മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന പഴങ്ങളില്‍ മുഖ്യ സ്ഥാനത്താണ് പപ്പായ.

Exit mobile version