അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് തടവുകാര്‍ രക്ഷപ്പെട്ടു; പോലീസ് തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. റിമാന്‍ഡ് തടവുകാരായ ശാലിനി, സന്ധ്യ എന്നിവരെയാണ് കാണാതായത്. വൈകിട്ട് നാലു മണിക്കു ശേഷമാണ് ഇവരെ ജയിലില്‍ നിന്ന് കാണാതായത്.

മോഷണക്കേസില്‍ പ്രതിയായ സന്ധ്യ വര്‍ക്കല സ്വദേശിയാണ്.ശില്‍പ വഞ്ചനാക്കേസില്‍ വിചാരത്തടവുകാരിയായി ജയിലില്‍ കഴിയുകയാണ്. രണ്ടുപേരെയും ഒരുമിച്ചാണ് കാണാതായത്. ജയില്‍ ഡിഐജി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി.

Exit mobile version