കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുത്, മത്സ്യബന്ധന തൊഴിലാളികള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ്

കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ എല്ലാ കപ്പലുകളും വിമാനങ്ങളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ഭരണകൂടത്തിനും, തുറമുഖ അധികൃതര്‍ക്കും, ഫിഷറീസ് വകുപ്പിനും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം കോസ്റ്റ് ഗാര്‍ഡ് നല്‍കിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ ചാനല്‍ 16 ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version