മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം: താനൂരില്‍ യുവാവിന് കുത്തേറ്റു

മലപ്പുറം: രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ താനൂരില്‍ ഒരാള്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.

Exit mobile version