കൊച്ചി: ലളിത കല അക്കാദമിയുടെ ചിത്രസഞ്ചാര പരിപാടിയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രരചന സംഘടിപ്പിച്ചു. സിപിഎം നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജനോത്സവ ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു ലളിത കല അക്കാദമിയുടെ തത്സമയ ചിത്രരചനയുടെ ഉദ്ഘാടനം. ചിത്രരചനാ രംഗത്ത് മികച്ച കഴിവ് തെളിയിച്ച ആറ് പേര്‍ പന്ന്യന്‍ രവീന്ദന്റെ ചിത്രം നോക്കി വരച്ചായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചിത്രങ്ങള്‍ ഒന്നിന് ഒന്നു മിച്ചമായിരുന്നു.
ചടങ്ങിന് മുന്നോടിയായി 10 ദിവസം നീണ്ടു നിന്ന ജനോത്സവ ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയുടെ ചിത്രരചന മത്സരവും നടന്നു. കലയും സാഹിത്യവും വെല്ലുവിളി നേരിടുന്നു ഈ കാലഘട്ടത്തില്‍ ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
