പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവരെ അപമാനിച്ച് പോസ്റ്റ്: ജീവനക്കാരനെ ബാങ്ക് പുറത്താക്കി

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരെ അപമാനിച്ച് പോസ്റ്റിട്ട ജീവനക്കാരനെ ഇസാഫ് ബാങ്ക് പുറത്താക്കി. ഇസാഫിലെ ജീവനക്കാരനായ
ശൈലേഷ് കെഎസ് എന്ന ജീവനക്കാരനെയാണ് ബാങ്ക് പുറത്താക്കിയത്.

‘പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി’ എന്നായിരുന്നു
ശൈലേഷിന്റെ വിവാദ പോസ്റ്റ്. ഇതിന് പിന്നാലെ പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

കുന്നംകുളം സ്വദേശിയായ ശൈലേഷ് ഇസാഫിന്റെ സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ്. ശൈലേഷിനെ താല്‍ക്കാലികമായി പുറത്താക്കിയെന്ന വിവരം ഇസാഫിന്റെ പേജിലൂടെയാണ് ബാങ്ക് പങ്കുവെച്ചിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ശൈലേഷ് ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണാത്മകമായി ഇയാളെ പിരിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് ബാങ്കിന്റെ കുറിപ്പ്. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ എഎം മോട്ടോഴ്‌സിലെ ജീവനക്കാരന്‍ ഫഹദ് കെപിയെയും പുറത്താക്കിയിരുന്നു.

Exit mobile version