കൊളംബോ സ്‌ഫോടനം: കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ശ്രീലങ്കയിലേക്ക്

തിരുവനന്തപുരം: ഇരുനൂറിലധികം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേക്ക് കേരളത്തില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ അയക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ഇതിനായി തയ്യാറായി കഴിഞ്ഞെന്നാണ് വിവരം.

മെഡിക്കല്‍ സംഘത്തെ അയക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Exit mobile version