ഈ വിജയം മറ്റുള്ളവര്‍ക്കും പ്രചോദനം: ശ്രീധന്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ശ്രീധന്യയെയും ഉന്നത വിജയം നേടിയ മലയാളികളെയും അനുമോദനം അറിയിച്ചത്.

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍…മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.
410 ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.

Exit mobile version