‘കോടിയേരി വിഡ്ഢിത്തം മാത്രം പറയുന്ന മാര്‍ക്‌സിസ്റ്റ്’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

ന്യൂഡല്‍ഹി: സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി ആക്ഷേപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി രംഗത്ത്.

പാകിസ്താനിലെ ഇന്ത്യന്‍ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തുന്നതെന്ന് നേരത്തെ കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന.

തീവ്രവാദം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം രാജ്യത്തെ ഓരോ പൗരനും നില്‍ക്കുകയാണ്. ആ സമയത്ത് ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ താങ്കള്‍ വോട്ട് ബാങ്കിന് വേണ്ടി എന്തും ചെയ്യുന്ന ഒരാളോ മാനസിക പ്രശ്‌നമുള്ളയാളോ അല്ലെങ്കില്‍ വിഡ്ഢിത്തം മാത്രം പറയുന്ന ഒരു മാര്‍ക്‌സിസ്റ്റോ ആയിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.

അധികാരത്തിന് വേണ്ടി അക്രമരാഷ്ട്രീയം കളിക്കുകയും എന്നാല്‍ രാജ്യത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നവരെ തുടച്ച് നീക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമര്‍ശങ്ങള്‍.

Exit mobile version