പാകിസ്താന് തിരിച്ചടി നല്‍കിയതില്‍ സന്തോഷം: പെട്ടെന്നുള്ള നടപടി സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് ആവേശം പകരും; വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭാര്യ

വയനാട്: ഇന്ത്യന്‍ സൈന്യം പാകിസ്താന് തിരിച്ചടി നല്‍കിയതില്‍ സന്തോഷം പങ്കുവെച്ച് വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ഭാര്യ.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് മറുപടി കൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് വസന്തകുമാറിന്റെ ഭാര്യ ഷീന പറഞ്ഞു. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള സൈന്യത്തിന്റെ നടപടി സൈന്യത്തില്‍ ചേരാന്‍ വരുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഷീന കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറുള്‍പ്പെടെ രാജ്യത്തെ 40 സൈനികര്‍ ആ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചിരുന്നു. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

Exit mobile version