വീടിന് നേരെ വെടിവെയ്പ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു

ആരാണ് വെടിയുതിര്‍ത്തതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല

കോഴിക്കോട്: വീടിന് നേരെ വെടിവെയ്പ്പ്. കിനാലൂരില്‍ പാറത്തലക്കല്‍ ബാബുരാജിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി വെടിവെയ്പ്പുണ്ടായത്. വെടിയുണ്ട തറച്ച് വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. വെടിയുണ്ട ചുമരില്‍ തറച്ചു. പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ച്, അന്വേഷണം ആരംഭിച്ചു.

അതേസമയം ആരാണ് വെടിയുതിര്‍ത്തതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവ സ്ഥലത്തു നിന്ന് വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. തനിക്ക് ആരുമായും പ്രശ്‌നങ്ങള്‍ ഇല്ലെന്നും വെടിവെയ്പ്പിനുള്ള കാരണം അറിയില്ലെന്നും ബാബുരാജ് പോലീസിനോട് പറഞ്ഞു. ഇതില്‍ ദുരൂഹതയില്ലെന്നും അടുത്തുള്ള വനത്തില്‍ പന്നിയെ വേട്ടയാടാന്‍ എത്തിയവര്‍ അബദ്ധത്തില്‍ വെടിവെച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version