നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സിജെ കുഞ്ഞുകുഞ്ഞ് അന്തരിച്ചു

ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊച്ചി: നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ സിജെ കുഞ്ഞുകുഞ്ഞ് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തോപ്പുംപടി സ്വദേശിയാണ്. സിനിമകള്‍ക്കൊപ്പം അമച്വര്‍ ഏകാംഗ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഈമയൗ, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവം എന്നിവയാണ് കുഞ്ഞുകുഞ്ഞ് അഭിനയിച്ച സിനിമകള്‍. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഈമയൗവിലെ ‘ചൗരോ’ എന്ന കഥാപാത്രമായിരുന്നു.

Exit mobile version