ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയ്ക്ക് നാളെ പ്രാദേശിക അവധി

പൊങ്കാലയോടനുബന്ധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയ്ക്ക് കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാലയോടനുബന്ധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം പൊങ്കാല മഹോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലയ്ക്കായി പച്ചക്കട്ടകളും പ്‌ളാസ്റ്റിക് കവറുകളും ഭക്തര്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാളെ രാവിലെ 10.15ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ ദീപം തെളിയിക്കുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുന്നത്.

Exit mobile version