ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഗോപി കണ്ണന്‍ തിടമ്പേറ്റും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപി കണ്ണന്‍ ഒന്നാമതായി ഓടിയെത്തി.

ക്ഷേത്രഗോപുര കവാടം കടന്ന് ജേതാവായി. 24 ആനകള്‍ പങ്കെടുത്ത ആനയോട്ടത്തില്‍ ഗോപികണ്ണന്‍. നന്ദിനി. നന്ദന്‍, അച്ചുതന്‍എന്നീ അഞ്ചാനകളാണ് മുന്‍ നിരയില്‍ ഓടിയത്.

ഗുരുവായൂര്‍ ഉത്സവത്തിന് ആരംഭം കുറിച്ചാണ് ആനയോട്ടം നടക്കുന്നത്. 25 ആനകളില്‍ നിന്ന് തെരഞ്ഞെടുത്ത 10 ആനകളില്‍ നിന്നും നറുക്കിട്ടെടുത്ത 5 ആനകളാണ് മത്സരിക്കാനിറങ്ങുക

ഉച്ചതിരിഞ്ഞ് ക്ഷേത്രത്തില്‍ നാഴികമണി 3 അടിച്ചതോടെ ആനകള്‍ക്ക് കെട്ടാനുള്ള കുടമണികളേന്തി പാപ്പാന്‍മാര്‍ ക്ഷേത്രത്തില്‍ നിന്നും മജ്ജുളാല്‍ത്തറയില്‍ നിരത്തി നിറുത്തിയ ആനകളുടെ അടുത്തേക്ക് ഓടിയെത്തി.

കുടമണി കെട്ടിയ ശേഷം മാരാര്‍ ശംഖു വിളിച്ച ശേഷമാണ് നിരത്തി നിറുത്തിയ 5 ആതകളും ഓടാന്‍ തുടങ്ങി. ആര്‍പ്പും ആരവവുമായി ആരാധകരും, ക്ഷേത്രം അധികാരികളും പോലീസും ആര്‍പ്പു വിളികളുമായി ആനകളെ പ്രോത്സാഹിപ്പിച്ച്, മുന്നിലൂടെ ഓടി. ബാരിക്കേഡുകള്‍ നിറഞ്ഞ് ഭക്തരും കാണികളും നിരന്നു. ഗോപീകണ്ണന്‍ ആവേശത്തോടെ ഓടി ക്ഷേത്രഗോപുരം കടന്നെത്തി വിജയിച്ചു.

ഗോപുരം കടന്ന് വിളയിച്ച ആന ചുറ്റമ്പലത്തില്‍ 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്. ഇനി 10 ദിവസം ഈ ആനയാണ് ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുക. 10 ദിവസം മുഴുവന്‍ ഇന ആന ക്ഷേത്രത്തിനകത്ത് രാജ പദവിയോടെയാണ് കഴിച്ചുകൂട്ടുക. കൂടെയുണ്ടായിരുന്ന ആനകള്‍ ക്ഷേത്ര നടയില്‍ ഓടിയെത്തി. രാത്രി 8.30 ന് കൊടിയേറ്റുന്നതോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. 27 തിയ്യതി ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.

Exit mobile version