കുടുംബ വഴക്കില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു; മകന്റെ വിയോഗം താങ്ങാനാകാതെ അഞ്ചാം നാള്‍ അമ്മയും ജീവനൊടുക്കി! തലശ്ശേരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും ‘കൊഴിഞ്ഞുപോക്ക്

സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്

തലശേരി: തലശേരിയില്‍ മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. മാതാപിതാക്കള്‍ തമ്മില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഫെബ്രുവരി അഞ്ചിനാണ് ബിന്ധുവിന്റെ മകന്‍ അഭിന്‍ രാജ്(18) തൂങ്ങി മരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അമ്മയും ജീവനൊടുക്കിയത്.

വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യയാണ് ആത്മഹത്യ ചെയ്ത ബിന്ദു (45). പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയായി സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.തലശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

രവിയും ബിന്ദുവും തമ്മില്‍ വഴക്കുണ്ടവുകയും, ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം രവി വീട്ടില്‍ വന്നിരുന്നില്ല. ഈ മനോ വിഷമത്തിലായിരുന്നു അഭിന്‍ രാജ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Exit mobile version