ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു; പ്രീ പ്രൈമറി അധ്യാപകര്‍ക്കും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം 18,500 രൂപയായും പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 11,000 രൂപയായും വര്‍ധിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ആയമാരുടെ പ്രതിമാസ വേതനം 6500 രൂപയായും പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറഞ്ഞ മന്ത്രി ഡോ.തോമസ് ഐസക് ആണ് വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

Exit mobile version