ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന കുഞ്ഞനന്തന്റെ ഹര്‍ജി; വെള്ളിയാഴ്ചത്തേക്ക് മാറ്റി

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും നടക്കാന്‍ കഴിയില്ലെന്നും കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കമെന്ന പികെ കുഞ്ഞനന്തന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും നടക്കാന്‍ കഴിയില്ലെന്നും കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ മറുപടി.

Exit mobile version