നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

7.20നു പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍ വേസ് വിമാനമാണ് റദ്ദാക്കിയത്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷാ പരിശോധനകള്‍ എല്ലാം കഴിഞ്ഞതിനു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍ വേസ് വിമാനമാണ് റദ്ദാക്കിയത്.

സര്‍വീസ് റദ്ദാക്കിയത് അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. അതേ സമയം സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു.

Exit mobile version