കോവിഡ് 19 മൂന്നാം തരംഗം നേരിടാനും കേരളം സജ്ജം; ജില്ലകളില്‍ ശിശുരോഗ തീവ്രപരിചരണ സംവിധാനം സജ്ജമാക്കി തുടങ്ങി

തിരുവനന്തപുരം: അടുത്ത നാലുമാസത്തിനുള്ളില്‍ രാജ്യം കോവിഡ്19 മൂന്നാംതരംഗത്തെ നേരിടേണ്ടിവരുമെന്ന വിദഗ്ധാഭിപ്രായം മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് കേരളം. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് മൂന്നാം തരംഗത്തെ അതിജീവിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെന്ന് പഠനമുള്ളതിനാല്‍ മുഴുവന്‍ ജില്ലയിലും ശിശുരോഗ തീവ്രപരിചരണ സംവിധാനം ഉറപ്പാക്കും. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഐസിയു ഒരുക്കും. ജില്ലകളില്‍ കുട്ടികളുടെ ചികിത്സയ്ക്കായി നോഡല്‍ ആശുപത്രി സജ്ജമാക്കും.

ഈ ആശുപത്രികളിലടക്കം ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും. ജില്ലകളില്‍ നോഡല്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കുകയാണ്. 18 വയസ്സിനുമുകളിലുള്ളവരില്‍ വാക്സിന്‍ വിതരണം വേഗം പൂര്‍ത്തിയാക്കും. നിലവില്‍ മുന്‍ഗണനാ വിഭാഗത്തിനാണെങ്കിലും വൈകാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Exit mobile version