മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് മാധവി അമ്മ നിര്യാതയായി

മോറാഴ :തദ്ദേശ,എക്‌സൈസ് മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എംവി ഗോവിന്ദന്റെ മാതാവ് എംവി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പകൽ 11.30 ന് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

മറ്റു മക്കൾ: കമല, ശോഭ, കോമളം ( സിപിഐ എം ഏഴാംമൈൽ ബ്രാഞ്ചംഗം), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച് അംഗം, മാനേജർ, മോറാഴ കല്ല്യാശേരി സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരൻ.

മരുമക്കൾ: ഉണ്ണി (കോടല്ലൂർ ), പി കെ ശ്യാമള (സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം), രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഗോവിന്ദൻ, കൂവ നാരായണൻ. സഹോദരങ്ങൾ: എം വി രാഘവൻ നായർ, പരേതയായ നാരായണി.

Exit mobile version