മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍ വിജയം

ഇടുക്കി : ഇടുക്കി നിയോജകമണ്ഡലത്തില്‍ വിജയിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. അഞ്ചാം തവണയും ഒരേ മണ്ഡലത്തില്‍ മത്സരിക്കുന്ന റോഷി അഗസ്റ്റിന്‍ 5563 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക ഫലം പുറത്തു വന്നിട്ടില്ല.

ആറു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിനെതിരെ മൂവായിരത്തോളം വോട്ടുകളുടെ ലീഡാണ് റോഷി അഗസ്റ്റിന്‍ നേടിയത്. സിറ്റിങ് എംഎല്‍എയായ റോഷി അഗസ്റ്റിന്‍ ഇത്തവണ മണ്ഡലം മാറി എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ചപ്പോഴാണ് മികച്ച വിജയമെന്നതും ശ്രദ്ധേയമാണ്.

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ രണ്ടാമനായ റോഷി അഗസ്റ്റിന്‍ നേടുന്ന വിജയം കേരള കോണ്‍ഗ്രസിന് മുന്നണിയില്‍ ബലം പകരുന്നതാണ്‌

Exit mobile version