ബാലുശ്ശേരിയിലും ഇടത് തരംഗം; ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് തോല്‍വി, സച്ചിന്‍ ദേവ് വിജയിച്ചു

Dharmajan | Bignewslive

ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇടതു തരംഗം. ബാലുശ്ശേരിയും ഇത്തവണ ചുവന്ന് തുടുത്തിരിക്കുകയാണ്. നിയോജക മണ്ഡലത്തില്‍ ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റിരിക്കുകയാണ്. നേരിയ ലീഡ് ഉര്‍ത്തിയെങ്കിലും പിന്നീട് താരം പുറകിലേയ്ക്ക് പോവുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ദേവാണ് ഇവിടെ വന്‍ വിജയം നേടിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തന്നെ എല്‍ഡിഎഫ് ശക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ താരത്തിന് ബാലുശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ല. പുതിയ ചിത്രത്തിന്റെ ഭാഗമായി നേപ്പാളിലാണ് താരം. കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എത്തുന്നതിനുള്ള യാത്രാ സൗകര്യങ്ങള്‍ വിലക്കിയതാണ് തിരിച്ചെത്താന്‍ സാധിക്കാത്തതിന്റെ കാരണം.

Exit mobile version