അമ്പരപ്പിച്ച് എംഎം മണി; ഉടുമ്പന്‍ ചോലയില്‍ കുതിച്ചുകയറ്റം, 1200 വോട്ടുകള്‍ക്ക് മുന്നില്‍

MM Mani | Bignewslive

ഇടുക്കി: വൈദ്യുതി മന്ത്രിയായ എംഎം മണി അമ്പരപ്പിച്ച് മുന്നേറുന്നു. ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ എംഎം മണി കുതിച്ചുകയറുകയാണ്. 1200 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടുനില മാറി മറിയുകയാണ്.

യുഡിഎഫിന്റെ ഇഎം അഗസ്തിയാണ് തൊട്ടുപിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.

Exit mobile version