എല്‍ഡിഎഫിന് ചരിത്ര വിജയമായിരിക്കും, സര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ പിന്‍ബലം ഇടതുപക്ഷത്തിനുണ്ട്; രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമായിരിക്കുന്നുവെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. നെഞ്ചിടിപ്പേറ്റി വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കുകയാണ്. എല്‍ഡിഎഫിന് ഇതുവരെ കിട്ടിയതില്‍ വെച്ച് ചരിത്ര വിജയമായിരിക്കും ഇത്തവണ എന്ന് സിപിഐഎം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

അടിസ്ഥാനമായ ഘടകങ്ങള്‍ വെച്ചാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്ന് പറയുന്നത്. അതില്‍ രാഷ്ട്രീയ ഘടകങ്ങളുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ഘടകവുമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

മികച്ച ഭരണ നിര്‍വ്വഹണമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് . അതുകൊണ്ട് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്‍ബലം തെരഞ്ഞെടുപ്പില്‍ ഇചുതപക്ഷ വിജയത്തിനുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലമായിരിക്കുന്നു എന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. ‘ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് ഇതുവരെ കിട്ടിയതില്‍ വെച്ച് ചരിത്ര വിജയം തന്നെയായിരിക്കും ഇത്തവണ. അത് വെറുതെ പറയുന്നതല്ല. അടിസ്ഥാനമായ ഘടകങ്ങള്‍ വെച്ച് പറയുന്നതാണ്.

അതില്‍ രാഷ്ട്രീയ ഘടകങ്ങളുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഘടകവുമുണ്ട്. ഏറ്റവും മികച്ച ഭരണ നിര്‍വ്വഹണം ഉണ്ടായിട്ടുള്ള ഒരു ഭരണമാണ്. അതുകൊണ്ട് ആ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്‍ബലം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിജയത്തിനുണ്ട്. അതോടൊപ്പം തന്നെ രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലപ്പെട്ടിരിക്കുന്നു. കേരള കോണ്‍ഗ്രസ് (എം), ലോക്താന്തിക് ജനതാദാളും യുഡിഫ് വിട്ടതോട് കൂടി യുഡിഎഫിന്റെ അടിത്തറ തന്നെ ശിതിലമായി.’- വിജയരാഘവന്‍ പറഞ്ഞു.

ഇനി കേരളം ആരു ഭരിക്കുമെന്ന ജനവിധി അറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങി. 957 സ്ഥാനാര്‍ത്ഥികള്‍ അണി നിരന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.

Exit mobile version