ഞങ്ങളെക്കുറിച്ചോര്‍ത്ത് നാണിക്കുന്നു; മലയാളികളോട് പൊട്ടിത്തെറിച്ച വിനോദ സഞ്ചാരിക്ക് മറുപടിയുമായി വിജയ് യേശുദാസ്

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മലയാളികളെ ശകാരിച്ച് കൊണ്ടുള്ള ഒരു വിനോദ സഞ്ചാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഈ വീഡിയോയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ വിജയ് യേശുദാസ്.

”നിങ്ങളും ഞങ്ങളില്‍ മിക്കവരും ദേഷ്യത്തിലാണ് എന്റെ സുഹൃത്തെ. നിങ്ങള്‍ വളരെ കൃത്യമായും ധൈര്യത്തോടെയും പറഞ്ഞത് അംഗീകരിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അവകാശപ്പെടുന്നത് പോലെ ഞങ്ങള്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ അതില്‍ നിന്ന് വളരെ അകലെയാണ്. ഞങ്ങളെക്കുറിച്ചോര്‍ത്ത് നാണിക്കുന്നു,” എന്ന് വിജയ് യേശുദാസ് കുറിച്ചു.

ട്രാവല്‍ വ്‌ലോഗര്‍ നിക്കോളേ ടിമോഷ്ചക് ആണ് മലയാളികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നത്. വയനാട് ചുരത്തിന് സമീപം മാലിന്യം വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു നിക്കോളേ ന്റെ പ്രതികരണം. ഇത്രയും സുന്ദരമായ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് കണ്ട് സഹിക്കെട്ടാണ് അദ്ദേഹം ലൈവില്‍ വന്ന് പൊട്ടിത്തെറിച്ചത്.

‘കേരളമേ, ശരിക്കും ഈ മാലിന്യം ഇങ്ങനെ പടര്‍ന്ന് കിടക്കുന്നത് പരിഹാസ്യമാണ്. ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് ഉണ്ടെന്ന് നിങ്ങള്‍ അഭിമാനിക്കുന്നു, ഇതാണ് ഞാന്‍ ഓരോ ദിവസവും കാണുന്നത്?? ഇത് എന്റെ മാതൃരാജ്യമല്ലെന്നും ഞാന്‍ ഇവിടെ ഒരു സന്ദര്‍ശകനാണെന്നും ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് സ്വയം എത്രത്തോളം നശിപ്പിക്കാന്‍ കഴിയും? നിങ്ങള്‍ ഇനിയെങ്കിലും തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കൂ. ഓരോ ദിവസം കഴിയുന്തോറും ഇത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ ദേഷ്യം വരുന്നുണ്ട്.’മാലിന്യം ഉപയോഗിക്കാന്‍ വേസ്റ്റ് ബോക്‌സ് ഇല്ലെങ്കില്‍ ഓരോരുത്തരും കൂടെ കൊണ്ടു വന്നത് എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകുക. അത്രയും എളുപ്പമാണ് കാര്യങ്ങള്‍ എന്നും അദ്ദേഹം പറയുന്നു.

Exit mobile version