ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ ഏപ്രില്‍ 2019 ന്; ട്രെയിലര്‍ പുറത്തുവിട്ട് എച്ച്ബിഒ

കഴിഞ്ഞ ഏഴ് സീസണുകളിലെയും സുപ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ട്രെയിലറായി ഇത്തവണ എച്ച്ബിഒ പുറത്തിറക്കിയിട്ടുണ്ട്

ലോകമെമ്പാടുമുള്ള ഗെയിം ഓഫ് ത്രോണ്‍സ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി സീസണ്‍ 8 ന്റെ റിലീസ് സംബന്ധിച്ച് സൂചനകള്‍ നല്‍കി എച്ച്ബിഒ. അവസാന സീസണ്‍ 8 ഏപ്രില്‍ 2019 ന് പുറത്തിറങ്ങുമെന്നാണ് എച്ബിഒ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏഴ് സീസണുകളിലെയും സുപ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ട്രെയിലറായി ഇത്തവണ എച്ച്ബിഒ പുറത്തിറക്കിയിട്ടുണ്ട്. ‘എല്ലാ യുദ്ധവും, എല്ലാ ചതിയും, എല്ലാ റിസ്‌ക്കും, എല്ലാ ത്യാഗവും, എല്ലാ മരണവും, എല്ലാം സിംഹാസനത്തിന് വേണ്ടി’ എച്ച്ബിഒ ട്വീറ്റില്‍ കുറിച്ചു.

ഡേവിഡ് ബെനിയോഫ്, ഡിബി വെയ്സ് എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ് അഥവാ ജിഒടി. ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്റെ ഫാന്റസി നോവലായ എ സോങ് ഓഫ് ഐസ് ആന്റ് ഫയറിനെ ആസ്പദമാക്കി പുറത്തിറക്കിയ പരമ്പരയാണിത്.

Exit mobile version