യൂട്യൂബില്‍ തരംഗം തീര്‍ത്ത് ഗെയിം ഓഫ് ത്രോണ്‍സ്; അവസാന സീസണിന്റെ ട്രെയിലര്‍ പുറത്ത്

ഏപ്രില്‍ 14നാണ് ഗെയിം ഓഫ് ത്രോണ്‍സ് പുറത്തിറങ്ങുന്നത്

ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. യൂട്യൂബില്‍ തരംഗം തീര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് ട്രെയിലര്‍. പതിനേഴ് മില്യണ്‍ കാഴ്ചക്കാരാണ് ഇതിനകം ട്രെയിലര്‍ കണ്ടത്.

ഏപ്രില്‍ 14നാണ് ഗെയിം ഓഫ് ത്രോണ്‍സ് പുറത്തിറങ്ങുന്നത്. ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവലിനെ ആസ്പദമാക്കിയാണ് ഗെയിം ഓഫ് ത്രോണ്‍സ് സൃഷ്ടിക്കപ്പെട്ടത്.

ഏഴ് സീസണുകളിലായി എത്തിയ ഗെയിം ഓഫ് ത്രോണ്‍സ് ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതും ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിസാണ്. ഏകദേശം ആയിരം കോടിയില്‍ ഏറെയാണ് ഇതിന്റെ ഇതുവരെയുള്ള നിര്‍മ്മാണ ചെലവ്.

Exit mobile version